ഓൺലൈൻ റമ്മി നിരോധിക്കും: രണ്ടാഴ്‌ചയ്‌ക്കകം വിജ്ഞാപനം

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (14:35 IST)
ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തും. ഓൺലൈൻ റമ്മിയടക്കമുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്കെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഓൺലൈൻ ചൂതാട്ടം ഗൗരവകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നും അതിനാൽ ഇവ കൂടി നിയമത്തിന്റെ പരിധിയിൽ പെടുത്തി നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :