നമ്മുടെ ഗവര്‍ണ്ണര്‍ ഇനി ഹിസ് എക്സലന്‍സിയാകില്ല!

ഗവര്‍ണ്ണര്‍, പി സദാശിവം, രാജ്ഭവന്‍
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:43 IST)
കൊളൊണിയല്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്ന വിശേഷണങ്ങള്‍ ഒഴിവാക്കുന്നവരുടെ പട്ടികയിലേക്ക് പുതിയ കേരള ഗവര്‍ണ്ണര്‍ പി സദാശിവവും എത്തുന്നു. തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ എന്നു മാത്രം മതിയെന്നും ഹിസ് എക്സലന്‍സി പോലുള്ള പദങ്ങള്‍ ഒഴിവാക്കനമെന്നും അറിയിച്ച് ഗവര്‍ണ്ണറുടെ പത്രക്കുറിപ്പ് പുറത്തു വന്നു.

പത്രക്കുറിപ്പിലൂടെ രാജ്ഭവനാണ് ഗവര്‍ണറുടെ നിലപാട് വെളിപ്പെടുത്തിയത്. എക്സലന്‍സി എന്ന പദം സാധാരണയായി ഭരണകര്‍ത്താക്കള്‍ക്കാണ് ഉണ്ടാവുക. രാജഭരണകാലത്ത് രാജാവിനേ ബഹുമാനിക്കാനും ഇത്തരം പദങ്ങള്‍ ഉപയോഗിച്ചിരുന്നു.

നേരത്തേ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഈ രീതി ഒഴിവാക്കാന്‍ മുന്നിട്ടിറങ്ങിയത്. തന്റെ പേരിനു മുന്നില്‍ ശ്രീ എന്ന പദം മാത്രം മതിയെന്ന് അദ്ദേഹം ബിഹാറിലെ ലളിത് നാരായണ്‍ മിശ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിന്റെ ക്ഷണപത്രികയില്‍ ഹിസ് എക്സലന്‍സി എന്നാണ് രാഷ്ട്രപതിയുടെ പേരിനു മുന്നില്‍ ചേര്‍ത്തിരുന്നത്. ഇതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :