കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് ബോംബുമായി പിടിയില്‍

കഴക്കൂട്ടം, വ്യാഴം, 12 ജനുവരി 2017 (14:03 IST)

Widgets Magazine

വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. കണ്ണമ്മൂല തോട്ടുവരമ്പത്തു വീട്ടില്‍ രാജേഷ് എന്ന പുത്തന്‍പാലം രാജേഷ് പള്ളിത്തുറ(40) വച്ച് തുമ്പ പൊലീസിന്‍റെ പിടിയിലാണ് അകപ്പെട്ടത്.
 
രാജേഷ് സഞ്ചരിച്ച ലാന്‍സര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസം മുമ്പാണ് രാജേഷ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയത്. തുമ്പ, കഴക്കൂട്ടം പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടത്താനായിരുന്നു രാജേഷ് കാറില്‍ പോയതെന്നാണു പൊലീസ് പറയുന്നത്.
  
രാജേഷിനൊപ്പം പള്ളിത്തുറ സ്വദേശി സന്തോഷും ഉണ്ടായിരുന്നെങ്കിലും പൊലീസിനെ കണ്ട് സന്തോഷ് ഓടി രക്ഷപ്പെട്ടു.  സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ തുമ്പ പൊലീസാണ് രാജേഷിനെ പിടികൂടിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊലക്കേസ് കുറ്റപത്രം വൈകിച്ചു; സി ഐയ്ക്ക് സസ്പെന്‍ഷന്‍

കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി രാത്രി പുത്തന്‍പാലം കോളനിയില്‍ വിഷ്ണു എന്ന 19 കാരനെ ...

news

കോളേജ് അധികൃതർക്കെതിര കൊലക്കുറ്റത്തിന് കേസെടുക്കണം; ജിഷ്ണുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

ജിഷ്ണു പ്രണോയ്‌യുടെ മരണത്തിൽ പ്രതിഷേധിച്ച് കോളെജിനെതിരെ ശബ്ദമുയർത്തിയ ...

news

പ്രധാനമന്ത്രിക്ക് ശരിക്കും ബിരുദമുണ്ടോ എന്ന് അന്വേഷിച്ചു; അപ്പോള്‍ തന്നെ ചുമതലയില്‍ നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട വിവരരാവകാശ ...

news

പോള്‍ ആന്‍റണിയില്‍ പൂര്‍ണതൃപ്തി, വ്യവസായ സെക്രട്ടറിയായി തുടരും: മന്ത്രി മൊയ്തീന്‍

ബന്ധുനിയമന വിവാദത്തില്‍ പ്രതിപ്പട്ടികയിലുള്ള വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്‍റണിയുടെ ...

Widgets Magazine