20 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ പിടിച്ചു

കൊണ്ടോട്ടി| Last Modified തിങ്കള്‍, 6 ജൂലൈ 2015 (19:50 IST)
വിമാനത്തിലെ കാര്‍പ്പറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 20 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ദുബായില്‍ നിന്ന് എത്റ്റിയ കാസര്‍കോട് സ്വദേശി ടി.എ.ഹാരീസ് എന്ന 35 കാരനാണു എയര്‍ കസ്റ്റംസ് ഇന്‍റലി‍ജന്‍സിന്‍റെ വലയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്‍‍ഡിഗോ എയര്‍ വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഇരുന്ന സീറ്റിനടിയിലെ കാര്‍പ്പറ്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് 2.33 കിലോ വരുന്ന 20 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ കണ്ടെത്തിയത്.

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ച സ്വര്‍ണ്ണത്തിന് 62.33 ലക്ഷം രൂപ വിലവരും. ഈ സ്വര്‍ണ്ണം വിമാനത്താവള ജീവനക്കാര്‍ വഴിയോ മറ്റ് ആഭ്യന്തര സര്‍വീസ് യാത്രക്കാര്‍ വഴിയോ പുറത്തുകടത്താനായിരുന്നു എന്നാണു നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :