മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളകു സ്‌പ്രേയടിച്ച് കൊച്ചുമകള്‍ മാല പൊട്ടിച്ചു കടന്നു

പൊന്‍കുന്നം| vishnu| Last Modified വെള്ളി, 18 ജൂലൈ 2014 (12:02 IST)
സ്വന്തം മുത്തശ്ശിയുടെ മാല കണ്ണിലേക്ക് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കൊച്ചുമകള്‍ പൊട്ടീച്ചെടുത്ത് കടന്നുകളഞ്ഞു. കോട്ടയംന്‍ ജില്ലയിലെ പൊന്‍‌കുന്നത്താണ് സംഭവം നടന്നത്. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാലയാണ്, മകളുടെ മകള്‍ സുറുമി(നിഷ24) പൊട്ടിച്ചെടുത്തത്.

അമ്മ വിദേശത്തായിരുന്നതിനാല്‍ മുത്തശ്ശിക്കൊപ്പമായിരുന്നു പഠനകാലത്ത് സുറുമി താമസിച്ചിരുന്നത്. പിനീട് വീട് വിട്ടുപോയ സുറുമി പലകേസിലും പൊലീസ് പിടിയിലായിട്ടുണ്ട്. 2011 ആഗസ്തില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്പിരിറ്റുകടത്തുകേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.

ആഡംബരക്കാറുകളില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കുടാതെ കോട്ടയംചങ്ങനാശ്ശേരി റൂട്ടില്‍ ബസ്സില്‍ മദ്യലഹരിയില്‍ യാത്രക്കാരെ കൈകാര്യംചെയ്തതിനും ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. സുബൈദയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :