ഹനീഫ വധം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം, ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഐ ഗ്രൂപ്പ്

ഹനീഫ വധം , കോണ്‍ഗ്രസ് , ഡിസിസി , ഐ ഗ്രൂപ്പ്
തൃശൂര്‍| jibin| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2015 (11:20 IST)
ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയുടെ കൊലപാതകത്തിനെ തുടര്‍ന്ന് തൃശൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം. കേസുമായി ബന്ധപ്പെട്ട് മന്ത്രി സിഎന്‍ ബാലകൃഷ്ണനെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കി.

ഹനീഫ വധം അന്വേഷിച്ച ഉപസമിതിക്കെതിരേയും ഐ ഗ്രൂപ്പ് രംഗത്തെത്തി. ഉപസമിതി തങ്ങളുടെ വാദം കേട്ടില്ലെന്നും ധൃതിപിടിച്ച് നടപടിയെടുത്തെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ എ ഗ്രൂപ്പുമായി യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

ജില്ലയില്‍ നിന്നുള്ള മന്ത്രി സിഎന്‍ ബാലകൃഷ്ണനെ പോലും അറിയിക്കാതെ കേസുമായി ബന്ധപ്പെട്ട് നേതാക്കളെ സസ്‌പെന്‍ഷന്‍ ചെയ്‌ത നടപടിയാണ് ഐ
ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. പ്രതിഷേധം അറിയിക്കാതെ മുന്നോട്ട് പോയാല്‍ അത് ഗ്രൂപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായം.


കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫ
കൊല്ലല്ലപ്പെട്ടത്. എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷമീറും ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങളും, ഷമീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് പ്രതാപന്റെ വാഹനത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :