ഗണേഷിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമെന്ന് വീക്ഷണം

കോഴിക്കോട്| VISHNU.NL| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2020 (11:25 IST)
യുഡി‌എഫില്‍ ഇടഞ്ഞു നില്‍ക്കുന്ന കെ ബി ഗണേഷ്കുമാര്‍ ‌എം‌എല്‍‌എയ്ക്കെതിരെ ര്രീക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. യുഡിഎഫിലിരുന്നു മുത്ത് അളന്ന കൈകൊണ്ട് കാവിക്കൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷിന്റെ ശ്രമമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമുണ്ട് എന്നും രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗമാണ് പത്രത്തിലുള്ളത്. കാവി കൂടാരത്തിലേക്കോ? എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിട്ടുള്ളത്.

മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന കൊതിക്കുറവാണ് ഗണേഷിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പരിഹസികുന്ന വിമര്‍ശനത്തില്‍ യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫ് എടുക്കില്ല എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സംഘ് പരിവാറിലേക്ക് നയിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്.

യുഡിഎഫ് വിടുന്നതിന് മുമ്പ് ഒരുകാര്യം ഓര്‍ക്കണം. ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ അഹോരാത്ര പ്രവര്‍ത്തനമായിരുന്നു പത്തനാപുരത്ത് ഗണേഷിനെ വിജയിപ്പിച്ചത് എന്ന കാര്യം. വയറ്റിലെ കുഞ്ഞിനെ വിശ്വസിച്ചു കൈയിലെ കുഞ്ഞിനെ കളയുരതെന്നേ പറയാനുള്ളൂ- മുഖപ്രസംഗം പറയുന്നു.

അച്ഛനും മകനും തമ്മിലുള്ള് പോരും കുടുംബവഴക്കും പെണ്‍വിവാദങ്ങളുമൊക്കെ പരാമര്‍ശിക്കുന്ന മുഖപ്രസംഗത്തില്‍
സിനിമയിലെ വേഷങ്ങള്‍ മാറുന്നത് പോലെ ലളിതമല്ല രാഷ്ട്രീയത്തിലെ വേഷങ്ങള്‍ മാറുന്നത് എന്ന താക്കീതുമുണ്ട്. മോങ്ങാനിരുന്ന അദ്ദേഹത്തിന്റെ തലയില്‍ വീണ തേങ്ങയായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണങ്ങളെന്ന പരാമര്‍ശത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :