ഗണേഷ്കുമാര്‍ ബിജെപിയിലേക്കൊ? സ്വീകരിക്കാന്‍ പൂമാലയുമായി നേതാക്കള്‍!

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (18:50 IST)
യുഡി‌എഫിന്റെ ഭാഗമായിരിക്കെ തന്നെ അതിലെ മന്ത്രിമാര്‍ക്കെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചതിന്റെ പേരില്‍ യൂഡിഎഫിന് അനഭിമതനായ ഗണേഷ്കുമാര്‍ ബിജെപിയിലേകെന്ന് അഭ്യൂഹങ്ങള്‍. നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നായിരുന്നു ഗണേഷിന്റെ തുടക്കം. പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരുടെ പേര് ഗണേഷ് നിയമസഭയില്‍ വെളിപ്പെടുത്തി. ഒരു മന്ത്രിക്കെതിരേയും തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് ഗണേഷ് പറഞ്ഞു.

ഇതോടെ യൂഡിഎഫിന്റെ പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെബി ഗണേഷ് കുമാര്‍ മുന്നണി മാറുമെന്ന് അഭൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്‍‌ഡി‌എഫിലേക്ക് പോകുന്നതില്‍ സി‌പി‌എമ്മുമായി ഉള്ള അകല്‍ച്ച ഉള്ളതിനാല്‍ മുന്നണി വിട്ടേക്കില്ലെന്നും രാജിവച്ചേക്കുമെന്നുപോലും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ ഗണേഷിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജെപി സിനിമാ മേഖലയിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ചതായും വാര്‍ത്തകള്‍ വന്നു.

ഇതിനിടെ ഗണേഷ് കുമാര്‍ വന്നാല്‍ പൂമാലയിട്ട് സ്വീകരിക്കും എന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍ പ്രസ്താവിച്ചതോടെ കേരള രാഷ്ട്രീയ കൂട്ട്‌കെട്ടാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവുമായി ഗണേഷ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണങ്ങളില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഒരു പക്ഷേ ഗണേഷിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

കേരളനിയമസഭയെന്ന ബാലികേറാമല കയറാന്‍ ഗണേഷ്കുമാറെന്ന താരത്തിന്റെ പിന്തുണ ലഭിച്ചാല്‍ എളുപ്പമാകുമെന്ന വിശ്വാസം ബിജെപിക്കുണ്ട്. ഗണേഷ്കുമാര്‍ ഉള്‍പ്പടെ കേരളകോണ്‍ഗ്രസ് ഗ്രൂപ്പുകളെ ചാക്കിട്ടുപിടിക്കാനുള്ള കരുക്കള്‍ ബിജെപി ക്യാമ്പില്‍ സജീവമായിട്ടുണ്ട്. മന്ത്രിസ്ഥാനം തിരികെ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഗണേഷ് മുന്നണി വിട്ടേക്കുമെന്നുള്ളത് ഏതാണ്ട് ഉറപ്പായി. എന്നാല്‍ ബിജെപിയില്‍ ചേരുന്നതില്‍ അച്ഛന്‍ ബാലകൃഷ്ണപിള്ളയ്ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :