കരാറുകാരുടെ വിരട്ടല്‍ സർക്കാരിനോട് വേണ്ട; മുന്നറിയിപ്പുമായി ജി സുധാകരൻ

വിരട്ടല്‍ വേണ്ടെന്ന് കരാറുകാരോട് ജി. സുധാകരന്‍

മലപ്പുറം| സജിത്ത്| Last Modified ഞായര്‍, 26 നവം‌ബര്‍ 2017 (14:09 IST)
ജിഎസ്ടിയുടെ പേരിൽ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ കരാറുകാര്‍ ശ്രമിക്കേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടിവരും. പ്രാദേശിക രാഷ്ട്രീയക്കളി കോണ്‍ട്രാക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുമരാമത്ത് പണികളെല്ലാം മുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി കരാറുകാർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. കരാറുകാർ പിടിവാശി അവസാനിപ്പിക്കണമെന്നും അനുരഞ്ജനവും സമാധാനവുമാണ് കരാറുകാർ സ്വീകരിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ദിവസം രാമനാട്ടുകരയിലെ ദേശീയ പാതയിൽ പുതിയ ഫ്ലൈ ഓവറിന്റെ നിർമാണം വിലയിരുത്തുന്നതിനായി മന്ത്രി എത്തിയിരുന്നു. നിർമാണ പ്രവർത്തികൾ നേരിട്ട് കണ്ട് മനസിലാക്കിയ മന്ത്രി രാത്രിയിലും പണി നടത്തുന്ന ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :