ബിവറേജസുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചു; കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി സുധാകരന്‍

ബിവറേജസുകളുടെ കൗണ്ടറും പ്രവര്‍ത്തന സമയവും വര്‍ധിപ്പിച്ചതായി മന്ത്രി സുധാകരന്‍

G Sudhakaran, Beverages Corporation, Excise Department, Supreme court, കളളുഷാപ്പ്, ജി സുധാകരന്‍, ബിവറേജസ്, സുപ്രീംകോടതി
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (14:26 IST)
കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ ചുമതലയുളള മന്ത്രി ജി സുധാകരന്‍. ആരാണോ പ്രശ്നം ഉണ്ടാക്കിയത്, അവര്‍ തന്നെയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. മദ്യശാലകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് അധികസമയം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും കോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബിവറേജസുകളിലെ തിരക്ക് കണക്കിലെടുത്ത് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ബിവറേജസുകളുടെ പ്രവൃത്തി സമയം രാവിലെ ഒമ്പതര മണി മുതല്‍ രാത്രി ഒമ്പതര വരെയാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണ്ടെന്നുളള സര്‍ക്കുലര്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :