ഐ.​ടി രം​ഗ​ത്ത്​ ജോ​ലി വാ​ഗ്​​ദാ​നം; ഒ​മ്പ​തു കോ​ടി​ ത​ട്ടി ദ​മ്പ​തി​ക​ൾ മു​ങ്ങി

ജോ​ലി വാ​ഗ്​​ദാ​നം; വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ടെ 3500 ഓളം പേരെ കബിളിപ്പിച്ചു

കോഴിക്കോട്| Aiswarya| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (11:46 IST)
ഐ.​ടി രം​ഗ​ത്ത്​ വീ​ട്ടി​ലി​രു​ന്ന്​ തന്നെ ജോ​ലി​ചെ​യ്​​ത്​ പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ കബിളിപ്പിച്ചു. വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ടെ 3500 ഓളം പേ​രി​ൽ​നി​ന്നാ​യി അ​യ്യാ​യി​രം രൂ​പ വീ​തം ഒ​മ്പ​ത്​ കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​​ത്ത്​ ദ​മ്പ​തി​ക​ൾ മുങ്ങി.

കൂ​ത്തു​പ​റ​മ്പ്​
സ്വ​ദേ​ശി​യാ​യ എ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ യു​വ​തി​യും ഭ​ർ​ത്താ​വു​മാ​ണ്​ നി​ര​വ​ധി​യാ​ളു​ക​ളെ
പറ്റിച്ചത്. എ​ട്ട്​ മാ​സം മു​മ്പ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഓഫീസ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പൂ​ട്ടി​കി​ട​ക്കു​ന്ന​ത്​ കണ്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ത​ട്ടി​പ്പാണെന്ന് മനസിലാക്കി.

ഡാ​റ്റാ എ​ൻ​ട്രി ജോ​ലി​യാ​ണ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. 950 പേ​ജി​ലു​ള്ള ഉ​ള്ള​ട​ക്കം പി.​ഡി.​എ​ഫി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നും വേ​ർ​ഡി​ലു​ള്ള വി​ഷ​യം എ​ഡി​റ്റ്​ ചെ​യ്യു​ന്ന​തു​മായിരുന്നു ജോലി. പി.​ഡി.​എ​ഫി​ലേ​ക്ക്​ മാ​റ്റു​ന്ന ഒ​രു ജോ​ലി​ക്ക്​
17,000 രൂ​പ​യും എ​ഡി​റ്റി​ങ്ങി​ന്​ 12,000 രൂ​പയും​ വേ​ത​നം നി​ശ്ച​യി​ച്ചിരുന്നു.

പ​രാ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ളാണ് ഇ​വ​രു​ടെ കു​ട്ടി പ​ഠി​ച്ചി​രു​ന്ന മാ​ളി​ക്ക​ട​വ്​ സ്​​കൂ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച പേ​ര്​ വെ​ട്ടി​ക്കൊ​ണ്ട് പോയതാണെന്ന് കണ്ടെത്തി. അതേ തുടര്‍ന്ന് തടിപ്പാണെന്ന് മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :