Sumeesh|
Last Modified തിങ്കള്‍, 24 സെപ്റ്റംബര്‍ 2018 (12:25 IST)
കന്യാസ്ത്രീയെ
ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയാക്കിയ കേസിൽ സി ബി ഐ അന്വേഷണം നിലവിൽ ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പൊലീസിനെ സ്വതന്ത്രമായി
അന്വേഷിക്കാൻ ‘വിടണമെന്നും ഹൈക്കോടതി പറഞ്ഞു. ഭിഷപ്പിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപര്യ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടേ നടപടി.
കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും, കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണം, കന്യാസ്തീകൾക്ക് സുരക്ഷ നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സമർപ്പിക്കപ്പെട്ട മൂന്ന് പൊതുതാൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് തീർപ്പാക്കിയത്.
ഹർജികളിലെ അവശ്യങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോ എന്ന് ഹർജിക്കാരോട് ആരാഞ്ഞു. അതേ സമയം ഇന്ന് പൊലീസ് കസ്റ്റഡി പൂർത്തിയാവുന്ന സാഹചര്യത്തിൽ ഫ്രാങ്കോ മുളക്കലിനെ ഉച്ചക്ക് രണ്ടരയോടെ പാല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.