സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ട്, ലൌ ജിഹാദ് ഉണ്ട്; ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി സെന്‍കുമാര്‍ വീണ്ടും

തിരുവനന്തപുരം, തിങ്കള്‍, 10 ജൂലൈ 2017 (07:19 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണമെന്നും സെന്‍‌കുമാര്‍ വ്യക്തമാക്കി. അതോടൊപ്പം, ലൗ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സെന്‍‌കുമാര്‍ വ്യക്തമാക്കുന്നു.
 
ഒരാളെ പ്രണയിക്കുക, എന്നിട്ട് മറ്റൊരാളെ വിവാഹം കഴിക്കുക എന്ന സാഹചര്യം ഉണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ആര്‍എസ്എസിനേയും ഇസ്ലാമിക് സ്റ്റേറ്റിനെയും താരതമ്യം ചെയ്യാനാകില്ല എന്ന് കഴിഞ്ഞ ദിവസം സെന്‍‌കുമാര്‍ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സെന്‍‌കുമാര്‍ ആര്‍ എസ് എസ് ഐ എസ് പ്രണയം മതം Senkumar Rss Is Love Religion

Widgets Magazine

വാര്‍ത്ത

news

ചന്ദന ലേലത്തിനൊരുങ്ങി മറയൂർ

ലോക പ്രസിദ്ധമായ മറയൂർ ചന്ദനം ലേലം കൊല്ലുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ...

news

നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ ആരാണെന്ന് മന്ത്രി ജി സുധാകരന്‍ വെളിപ്പെടുത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. ഗൂഢാലോചന ഇല്ലെന്ന് ...

news

ബി നിലവറ തുറക്കുന്നതിന് വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കണമെന്ന് കുമ്മനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ വികാരം ...

Widgets Magazine