വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 45 ഓളം പേര്‍ ആശുപത്രിയില്‍

 food , wayanad , relief camp , poison , വയനാട് , ക്യാമ്പ് , ഭക്ഷ്യ വിഷബാധ
വയനാട്| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (20:10 IST)
വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബക്രീദ് ആയതിനാല്‍ പുറമേ നിന്നെത്തിയ സംഘം നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകള്‍ക്ക് തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.

ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് നീർവാരം സ്കൂളിൽ ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :