വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സെല്‍ഫി ഭീഷണി; തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി, തിങ്കള്‍, 13 നവം‌ബര്‍ 2017 (16:31 IST)

  flight hijack , police , arrested , trissur , flight , വിമാനം , നെടുമ്പാശേരി , പൊലീസ് , മുംബൈ , തൃശൂര്‍ സ്വദേശി

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ക്ലില്‍സ് വര്‍ഗീസാണ് നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12.05ന് മുംബൈയിലേക്ക് പുറേടേണ്ടിയിരുന്ന വിമാനം തട്ടിക്കൊണ്ടുപോകുമെന്നാണ് ക്ലിൽസ് വിഡിയോ സെല്‍ഫി വഴി ഭീഷണിപ്പെടുത്തിയത്.

സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറുന്നതിനു മുമ്പ് ഇയാള്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയും ഫോണില്‍ വിളിച്ച് മറ്റാരോടൊ വിമാനം തട്ടിയെടുക്കുമെന്ന് പറയുകയു ചെയ്‌തു. ഇതു കേട്ട യാത്രക്കാര്‍ അധികൃതരെ അറിയിച്ചു.

വിവരമറിഞ്ഞ സിഐഎസ്എഫ് ക്ലിൽസിനെ കസ്റ്റഡിയിൽ എടുക്കുകയും വിമാനത്തിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയകരമായി യാതൊന്നും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നേമുക്കാലോടെ വിമാനം യാത്ര പുറപ്പെടുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗണേഷും ഇന്നസെന്റും ഇറങ്ങിപ്പോയി; ഫിലിം ചേംബറിന്‍റെ നിര്‍ദേശം അമ്മ തള്ളി - സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളിലെത്തും

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ...

news

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ പൊളിച്ച് ശൗചാലയം നിര്‍മിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് ശൌചാലയം ...