പിടിച്ചുപറി: അഞ്ചംഗ സംഘം പിടിയില്‍

കൊച്ചി| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (18:19 IST)
കൊച്ചി നഗരത്തിലും തൃശൂര്‍ ജില്ലയിലുമായി
ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയിരുന്ന സംഘത്തെ പൊലീസ് വലയിലാക്കി. പറവൂര്‍ ചെറിയ പല്ലംതുരുത്ത് കുഞ്ഞുമ്മല്‍പറമ്പില്‍ വീട്ടില്‍ സോമന്‍ മകന്‍ ശ്യാം ശ്രീ (22), പറവൂര്‍ കണ്ണന്‍ചിറ ഷാപ്പുംപടി ഭാഗത്ത് തച്ചമ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ സുനില്‍കുമാര്‍ (20), അത്താണി നന്ത്യാട്ടുകുന്നം തട്ടുപറമ്പില്‍ വീട്ടില്‍നിന്നും ഇപ്പോള്‍ മഞ്ഞുമ്മലില്‍ വാടകക്ക് താമസിക്കുന്ന ഗോപാലകൃഷ്ണനാചാരി മകന്‍ രാജേഷ് (34), ഏഴിക്കര കടക്കര ചുടുകുളം വീട്ടില്‍ വിജയന്‍ മകന്‍ വിജിത്ത് (19), ഞാറക്കല്‍ കുഴുപ്പിള്ളി സ്വദേശിയായ 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ ഇവരെ അറസ്റ്റുചെയ്തത്.
തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ മാസങ്ങളായി നിരന്തരം മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംശയമുള്ളവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

പറവൂര്‍ വെടിമറ ഭാഗത്ത് കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ ഹമീദ് മകന്‍ അന്‍ഷാദ് (25) ആണ് സംഘത്തലവന്‍. എന്നാല്‍
ഇയാള്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :