കരമന കൊലപാതകം: അഞ്ച് പേർ അറസ്‌റ്റില്‍ - പ്രതികള്‍ക്ക് മയക്ക് മരുന്ന് റാക്കറ്റുമായി ബന്ധമെന്ന് പൊലീസ്

  karamana murder , police , അനന്തു , കരമന , പൊലീസ്
തിരുവനന്തപുരം| Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (19:30 IST)
കരമനയില്‍ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്‌റ്റില്‍. കിരൺ കൃഷ്ണൻ (ബാലു ), മുഹമ്മദ് റോഷൻ, അരുൺ ബാബു,അഭിലാഷ്, രാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.

എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. തമിഴ്നാട്ടിലേക്ക് കടന്ന ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കൊലപാതകത്തിന്‍റെ കാരണം അടക്കം വിശദമായ അന്വേഷണം നടക്കും. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉൾപ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നും തമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ചോര കണ്ട് അറപ്പ് തീരാതെയുള്ള രീതിയിലാണ് പ്രതികൾ അനന്തുവിനെ കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :