ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 77.83 ശതമാനം പോളിംഗ്

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (13:59 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 77.83 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പു കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് വയനാട്ടിലും ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തുമാണ്.

വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളില്‍ ആറു ജില്ലകളിലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ആണ് നടന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞ പോളിംഗ് ആയിരുന്നു.

ഓരോ ജില്ലകളിലെയും പോളിംഗ് ശതമാനം: തിരുവനന്തപുരം - 72.40 %, കൊല്ലം - 76.24 %, ഇടുക്കി - 78.33 %, കോഴിക്കോട് - 81.46 %, കണ്ണൂര്‍ - 80.91 %, കാസര്‍കോഡ് - 78.43 %, വയനാട് - 82.18% .
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :