വെടിക്കെട്ടിന് കർശന നിയന്ത്രണം, ഗുണ്ടിനും അമിട്ടിനും വിട; പുതിയ സർക്കുലർ പുറത്തിറക്കി

വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (09:36 IST)
സംസ്ഥാനത്ത് വെടിക്കെട്ടിനു കർശന നിയന്ത്രണം. എക്സ്പ്ലോസീവ് വിഭാഗമാണ് ഇതുസംബന്ധിച്ച പുറത്തിറക്കിയിരിക്കുന്നത്. ഗുണ്ടും അമിട്ടും ഉൾപ്പെടെ സ്ഫോടനശേഷി കൂടുതലുള്ളതൊന്നും ഉപയോഗിക്കരുതെന്നും സർക്കുലറിൽ പറയുന്നു. എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂർ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു.

കൊല്ലം പുറ്റിങ്ങൾ വെടിക്കെട്ട് അപകടത്തിനു ശേഷമാണ് ഇക്കാര്യത്തിൽ പഠനങ്ങൾ തുടങ്ങിയതും ഇപ്പോൾ കർശന നിർദേശം ഏർപ്പെടുത്തിയതും. സർക്കുലറിൽ പറയുന്ന കാര്യങ്ങളിൽ പലകാര്യങ്ങളും വെടിക്കെട്ട് നിയമവുമായി ബന്ധപ്പെട്ട് നിലവിലുള്ള‌ത് തന്നെയാണ്. എന്നാൽ, ഇത് പാലിക്കാത്തതിനെ തുടർന്നാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന് സർക്കുലറിൽ പറയുന്നു.

വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, സ്ഥല പരിശോധനയില്‍ വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം, അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയാൽ മാത്രം അനുമതി നൽകുക, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണം തുടങ്ങിയ കർശന നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :