ചലച്ചിത്രമേള; തുടക്കത്തില്‍ തന്നെ കല്ലുകടി, ഔണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറില്‍

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (11:32 IST)
സാങ്കേതിക തകരാറുകള്‍ മൂലം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകള്‍ക്കുള്ള ഔണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ചലച്ചിത്ര അക്കാദമി നിര്‍ത്തലാക്കി. റിസര്‍വ് ചെയ്യാന്‍ വെബ്സൈറ്റില്‍ കയറിയാല്‍ അതിനുള്ള സംവിധാനം മാത്രം കാണാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

ഇതിനേതുടര്‍ന്ന് ഇടത് യുവജന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ സംവിധാനം തന്നെ അക്കാദമി നിര്‍ത്തലാക്കുകയായിരുന്നു. ഡെലിഗേറ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷനെതിരെ തുടക്കത്തിലേതന്നെ പരാതി ഉയര്‍ന്നിരുന്നു. സംവിധാനം നിര്‍ത്തിയതൊടെ ആദ്യമെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഇത് തീയേറ്ററുകളില്‍ തിരക്കിന് കാ‍രണമായേക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :