പനിച്ചു വിറച്ച് കേരളം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല - ഇന്ന് എട്ട് മരണം

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

 fever , Ramesh chennithala , CPM , Pinarayi vijyan , congress , പിണറായി വിജയന്‍ , രമേശ് ചെന്നിത്തല , പനി , ആരോഗ്യ അടിയന്തരാവസ്ഥ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 16 ജൂണ്‍ 2017 (19:20 IST)
സംസ്ഥാനത്ത് പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തണം. ഭയാനക സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സ ഫലപ്രദമാക്കാൻ അന്യസംസ്ഥാനങ്ങളുടെ സഹായം തേടണം. രോഗികളുടെ രക്തപരിശോധനയ്ക്കു ആവശ്യമായ നടപടികൾ സ്വീകരിക്കണം. നാട്ടിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പൊലീസിന്റെയും പാരാമിലിട്ടറിയുടെയും സഹായം തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പനിബാധിച്ചു മരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. അഞ്ചുമരണവും തീരുവനനന്തപുരം ജില്ലയിലാണ്. ഇതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചലവ്യാധിമൂലം മരിച്ചവരുടെ എണ്ണം 114 ആയി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :