പത്തനംതിട്ടയില്‍ പകര്‍ച്ചപ്പനി: 307 പേര്‍ ചികിത്സ തേടി

പത്തനംതിട്ട , ഡെങ്കിപ്പനി , ആരോഗ്യം , പനി , മഴക്കാലം
പത്തനംതിട്ട| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (15:57 IST)
ജില്ലയില്‍ വൈറല്‍പനി ബാധിച്ച 307 പേര്‍ ഇന്നലെ (ജൂണ്‍ 9) വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡിഎംഒ (ആരോഗ്യം) അറിയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ മൂന്ന്‌ പേര്‍ക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ രണ്ടുപേര്‍ക്കും കോന്നിയില്‍ ഒരാള്‍ക്കും എലിപ്പനി കണ്ടെത്തി. പ്രമാടത്ത്‌ ഒരു സംശയാസ്‌പദ ഡെങ്കിപ്പനി കേസും വെച്ചൂച്ചിറ, കൊക്കാത്തോട്‌ എന്നിവിടങ്ങളില്‍ ഓരോ സംശയാസ്‌പദ എലിപ്പനി കേസും റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇതിനൊപ്പം ചിക്കന്‍പോക്‌സ്‌ ബാധിച്ച്‌ രണ്ടുപേരും വയറിളക്കം ബാധിച്ച്‌ 54 പേരും ചികിത്സതേടി എത്തിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :