‘സ്‌ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വസ്‌ത്രം ധരിക്കരുത്’

ഓച്ചിറ| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (09:05 IST)
സ്‌ത്രീകള്‍ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വസ്‌ത്രം ധരിക്കരുതെന്ന്‌ ജസ്‌റ്റിസ്‌ ശ്രീദേവി. ഓച്ചിറയില്‍ നടന്ന വനിതാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിക്കണം. പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്‌ത്രം ധരിക്കുന്ന പ്രവണത സ്‌ത്രീകള്‍ക്കിടയില്‍ കൂടിവരികയാണെന്നും ജസ്റ്റിസ് കുറ്റപ്പെടുത്തി‌.

ഇത്‌ സമുഹത്തിന്‌ ദോഷകരമാണ്‌. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ എതിര്‍ക്കുന്നത്‌ ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നല്ലരീതിയില്‍ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളോട്‌ എല്ലാവര്‍ക്കും ബഹുമാനമുണ്ടാവൂം. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന്‌ രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ജസ്‌റ്റിസ്‌ ശ്രീദേവി ഓര്‍മ്മപ്പെടുത്തി.

നേരത്തെ സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന ഗായകന്‍ യേശുദാസിന്റെ പ്രസ്‌താവന വിവാദമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :