മത്തിക്ക് അജ്ഞാത രോഗം ! കഴിച്ചാല്‍ എട്ടിന്റെ പണി ഉറപ്പ്...; എന്താണ് ആ രോഗം ?

fish,	whatsapp,	disease,	social media,	science,	മീന്‍,	മത്സ്യം,	രോഗം, സോഷ്യല്‍ മീഡിയ,	ശാസ്ത്രം,	വാട്ട്സാപ്പ്
കോഴിക്കോട്| സജിത്ത്| Last Updated: ശനി, 27 ജനുവരി 2018 (14:59 IST)
ഏതൊരു മലയാളിയും ഏറ്റവും അധികം ഉപയോഗിക്കുന്ന മത്സ്യമാണ് മത്തി. എന്നാല്‍ ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയപ്പെട്ട മത്തി ഇനിമുതല്‍ കഴിക്കാന്‍ പറ്റില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. വാട്ട്സാപ്പിലൂടെയാണ് അത്തരമൊരു വാര്‍ത്തയും ചിത്രങ്ങളും പ്രചരിക്കുന്നത്. മത്തിക്ക് എന്തോ ഒരു അപൂര്‍വ്വ രോഗം ബാധിച്ചു എന്നാണ് ചിത്രസഹിതം വിശദീകരിക്കുന്നത്.

ആ ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മത്തിയുടെ മുട്ടയാണെന്നാണ് തോന്നുക. എന്നാല്‍ അത് മുട്ടയല്ലെന്നും ഒരു രോഗമാണെന്നുമാണ് പ്രചാരണം. മത്തിക്ക് രോഗമാണെന്നു മാത്രമല്ല, രോഗമുള്ള മത്തി കഴിച്ചാല്‍ ആ രോഗം മനുഷ്യര്‍ക്കും ബാധിച്ചെക്കുമെന്നും പറയുന്നു. എന്നാല്‍ ഈ പറയുന്നതുപോലെ ഒരു തരത്തിലുള്ള പ്രശ്നവും ഇല്ല എന്നതാണ് സത്യം. എങ്കിലും ആ ഫോട്ടോയില്‍ കാണുന്നത് തട്ടിപ്പല്ലെന്നും പറയുന്നു.

ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് അതിന്റെ സത്യാവസ്ഥ പുറത്തുവന്നത്. മത്തിയുടെ ഉള്ളില്‍ കാണുന്നത് ഒരു പരാദമാണ്. അതായത് നമ്മുടെ ഇത്തിള്‍ കണ്ണിയെപ്പോലെയുള്ള ഒന്ന്. പാരസൈറ്റ് എന്നാണ് അതിനെ ഇംഗ്ലീഷില്‍ പറയുക. ടുണീഷ്യയിലുള്ള മത്തിയിലാണ് ഈ പരാദജീവികള്‍ കാണുന്നത്. അതിനാല്‍ അത്തരത്തിലുള്ള മത്തി കഴിക്കുന്നത് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :