എകെ ആന്റണിക്ക് മറുപടിയുമായി ഫസല്‍ ഗഫൂര്

തിരുവന്തപുരം:| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (14:49 IST)
മാനേജുമെന്റുകള്‍ക്കെതിരെയുള്ള എ.കെ.ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍. സ്വാശ്രയ കരാര്‍ അട്ടിമറിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തിരുത്താന്‍ ആന്റണി ശ്രമിക്കണമെന്നും അദ്ദേഹം മലമുകളില്‍ നിന്ന് ഇറങ്ങി വരണമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

നേരത്തെ വിദ്യാര്‍ത്ഥിരാഷ്‌ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞിരുന്നു. സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിരോധിച്ചത് മണ്ടത്തരമായി. രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ എസ് യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :