കുടുംബത്തിന്റെ ആത്മഹത്യ: പലിശക്കാരന്‍ അറസ്റ്റില്‍

പാലക്കാട്| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (18:58 IST)
പാ‍ലക്കാട് കോട്ടായില്‍ അമ്മയും ഇരട്ടകളായ ആണ്‍മക്കളും വീടിനുള്ളില്‍ ചെയ്ത സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്തെ പലിശക്കാരന്‍ കോട്ടായി സ്വദേശി രവിദാസാണ്‌ പൊലീസ് പിടിയിലായത്.
പാലക്കാട്‌ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നാട്ടുകാരും നാട്ടുകാരും ബന്ധുക്കളും നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. കോട്ടായി വറോട് ഗോകുലത്തില്‍ മാധവിക്കുട്ടി (80), മക്കളായ വിനോദ് (38), പ്രമോദ് (38) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :