ഫൈസൽ വധം; മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം, ബുധന്‍, 8 ഫെബ്രുവരി 2017 (08:34 IST)

Widgets Magazine

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനാണ് (47) ഇപ്പോൾ പിടിയിലായിരിക്കുന്നത്.
 
മലപ്പുറം ക്രൈംബ്രാഞ്ച് സംഘമാണ് നാരായണനെ പിടികൂടിയത്. കേസിലെ പത്താംപ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ പ്രതിചേർക്കപ്പെട്ട 15 പേരും പിടിയിലായി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പഴനി, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണനെന്ന് പൊലീസ് പറഞ്ഞു. 
 
സംഭവശേഷം ഒളിവിലായ ഇയാൾ ഇന്നലെയാണ് കീഴടങ്ങിയത്. മുഖ്യപ്രതി ബിബിന്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇയാളിലേക്ക് അന്വേഷണം എത്താന്‍ വൈകാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമി; സമരത്തിന് മറ്റൊരു മുഖം!

ലോ ​അ​ക്കാ​ദ​മി വിഷയം രൂക്ഷമാകുന്നു. സമരമുഖം മാറുന്നു. പ്രതിഷേധത്തിൽ നഷ്ടമായത് ഒരു ജീവൻ. ...

news

പനീർശെ‌ൽ‌വത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി; എം എൽ എമാരും പാർട്ടിയും തനിക്കൊപ്പമെന്ന് ശശികല, ചിരിച്ചു തള്ളി ഒപിഎസ്

തമിഴ്‌നാട് രാഷ്ട്രീയത്തിലെ സകല അനിശ്ചിതത്വങ്ങളും വെളിവാക്കി എ ഐ ഡി എം കെ പൊട്ടിത്തെറി. ...

Widgets Magazine