വോട്ട് ചെയ്യാൻ ലൊക്കേഷനിൽ നിന്നും പോളിംഗ് ബൂത്തിലേക്ക്, രേഖകൾ ചോദിച്ചപ്പോൾ ‘എടുത്തില്ലെന്ന്’ ഫഹദ്! - താരത്തിന് പറ്റിയ അമളി

രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയെങ്കിലും ഫഹദിന്റെ കൈയ്യിൽ രേഖകളൊന്നുമുണ്ടായിരുന്നില്ലെന്ന് പിതാവും സംവിധായകനുമായ ഫാസിൽ പറഞ്ഞു.

Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (15:19 IST)
ഷൂട്ടിങ് തിരക്കുകളിൽ നിന്ന് വോട്ട് ചെയ്യാൻ ആലപ്പുഴയിൽ ഓടി എത്തി ഫഹദ് ഫാസിൽ. രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയെങ്കിലും ഫഹദിന്റെ കൈയ്യിൽ രേഖകളൊന്നുമുണ്ടായിരുന്നില്ലെന്ന് പിതാവും സംവിധായകനുമായ ഫാസിൽ പറഞ്ഞു.

പോളിങ് സ്റ്റേഷനിൽ പറഞ്ഞുനോക്കാമെന്ന് ആദ്യം കരുതിയെന്ന് ഫാസിൽ പറഞ്ഞു. എന്നാൽ പിന്നീടത് വേണ്ട എന്ന വച്ചു. സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ ഓഫീസിലെവിടെയോ ആധാർ കാർഡ് ഉള്ളതായി പറഞ്ഞു. പിന്നീട് അത് തപ്പിയെടുത്ത് കൊണ്ടുവന്നാണ് വോട്ട് ചെയ്തെന്ന് ഫാസിൽ കൂട്ടിച്ചേർന്നു. ഒരു മണിക്കൂർ വരിനിന്ന ശേഷമാണ് എല്ലാവരും വോട്ട്ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :