അടിച്ചുമാറ്റിയ ആ പച്ച ഷര്‍ട്ട് തിരിച്ചു കിട്ടാന്‍ യുവാവ് ചെയ്തത്; കിടിലന്‍ മറുപടി നല്‍കി കൂട്ടുകാരന്‍ !

അലക്കുക പോലും ചെയ്യാതെ ആ പച്ച ഷര്‍ട്ട് നാളെ ഹോസ്റ്റലില്‍ എത്തിക്കാം ; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍

aparna| Last Updated: ചൊവ്വ, 18 ജൂലൈ 2017 (09:01 IST)
സജീര്‍ മരക്കാര്‍, ബിധുന്‍. ഈ പേരുകള്‍ അത്ര ഫേമസ് ഒന്നും അല്ല. എന്നാല്‍ രണ്ടു ദിവസത്തിനകം ഫെയ്മ്സ് അകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. സൌഹൃദത്തിന്റെ ആഴം ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് ഹോസ്റ്റ്ല് ജീവിതത്തിലും അത് അവസാനിക്കുന്ന സമയത്തുമാണ്‍. മലപ്പുറം തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ നടന്ന സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയ സജീര്‍ മരക്കാര്‍, ബിധുന് എന്നീ യുവാക്കളെ തിരിച്ചറിയുന്നത്.

ഫേസ്ബുക്ക് പോസ്റ്റും മറുപടി പോസ്റ്റും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറാലായിരിക്കുകയാണ്.
കത്ത് ഇങ്ങനെ:


ഏറ്റവും പ്രിയ്യപ്പെട്ട *സജീര്‍ മരയ്ക്കാര്‍* വായിച്ചറിയുന്നതിന്.. *ബിധുന്‍* എഴുതുന്നത്.
സജീര്‍,
എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും തന്നെയില്ല.. തനിക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനീ സന്ദേശം അയയ്ക്കുന്നതിന് അടിസ്ഥാനം, താഴെ കാണുന്ന താങ്കളുടെ ഫോട്ടോയാണെന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ...
കഴിഞ്ഞതിനും മുന്‍പുള്ള എന്റെ പാലക്കാടന്‍ യാത്രയ്ക്കിടെ, ഏട്ടന്റെ കയ്യില്‍ നിന്നും മോഷണമെന്ന രീതിയിലും വ്യാഖ്യാനിക്കാവുന്ന വിധമാണ് അദ്ദേഹത്തിന്റെ പച്ച കളറും, ചൈനീസ് കോളറുമുള്ള ഷര്‍ട്ട് ഞാന്‍ കൈക്കലാക്കുന്നത്..
' ഇല നക്കിയുടെ ചിറി നക്കി ' എന്ന് നിസ്സംശയം പറയത്തക്ക വിധത്തിലാണ് ഒരു രാത്രിയുടെ മറവില്‍ അത് നഷ്ടമാകുന്നത്..
അത്ഭുതമെന്നോ, യാദൃശ്ചികമെന്നോ പറയട്ടെ,
ആ ഷര്‍ട്ട് മുകളിലെ ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നു..
അത് തട്ടിയെടുത്ത വ്യക്തി താങ്കളാണെന്നറിഞ്ഞതില്‍ സന്തോഷം.
താങ്കള്‍ ആ ഷര്‍ട്ടിനെ ഭംഗിയായ് പരിപാലിക്കുന്നു എന്ന് വിശ്വസിക്കട്ടെ..
കൂടാതെ ആ പച്ചക്കളര്‍ ഷര്‍ട്ടില്‍ സജീര്‍ കൂടുതല്‍ സുന്ദനായി കാണാന്‍ കഴിയുന്നുവെന്നും അറിയിക്കുന്നു.
ആയതിനാല്‍ താങ്കള്‍ ഇതുപോലുള്ള ഒരു ഷര്‍ട്ട് വാങ്ങിക്കയും, ഇപ്പോള്‍ അധികാരം സ്ഥാപിച്ച് കൈവശം വെച്ചിരിക്കുന്ന ഷര്‍ട്ട് യാതൊരു ഉപേക്ഷയും കൂടാതെ തിരികെ ഏല്‍പ്പിക്കണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്..
വിശ്വസ്തതയോടെ,

മറുപടി കത്ത്:

പ്രിയപ്പെട്ട സുഹൃത്ത് ബിധുന്‍ നാരായണന്‍ വായിച്ചറിയുന്നതിന് സജീര്‍ മരക്കാര്‍ എഴുതുന്നത്..,
കത്ത് കിട്ടി. ആരോഗ്യവാനാണെന്ന് അറിഞ്ഞതില്‍ സന്തോഷം. താങ്കളുടെ കവിതകളെക്കാള്‍ ഹൃദയസ്പര്‍ശിയാണ് എനിക്ക് കിട്ടിയ കത്ത് എന്ന ആദ്യമേ സൂചിപ്പിക്കട്ടെ.,
അതില്‍ ഒരു കുപ്പായത്തെ പറ്റി കണ്ടു. യാത്രശ്ചികമായി എന്നിലേക്ക് വന്ന ചേര്‍ന്ന അതിന്റെ പ്രത്യേകത പറയാതെവയ്യ. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാളില്‍ നിന്നും പുരസ്കാരം നേടിതന്നത് പ്രസ്തുത കുപ്പായമായിരുന്നു. മാത്രവുമല്ല, കത്തിന്മേല്‍ എന്റെ ബാപ്പ തുടര്‍നടപടി സ്വീകരിച്ച് ആയിരം രൂപ തരികയും പുതിയ കുപ്പായം വാങ്ങി താങ്കളുടെത് തിരികെ നല്‍കാനും ഉത്തരവിട്ടു. യാതൊരു ഉപേക്ഷയും കൂടാതെ തിരികെ നല്‍കണമെന്ന താങ്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അലക്കുക പോലും ചെയ്യാതെ നാളെ ഹോസ്റ്റലില്‍ എത്തിക്കാം ബുദ്ധിമുട്ട് നേരിട്ടത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊള്ളട്ടെ...
എന്ന്
സസ്നേഹം
സജീർ മരക്കാർ





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :