ഓണ്‍ലൈന്‍ മദ്യവില്‍‌പന സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല: എക്‌സൈസ് മന്ത്രി

ഓണ്‍ലൈന്‍ മദ്യകച്ചവടം നടത്താനുളള കണ്‍സ്യൂമര്‍ഫെഡ് തീരുമാനം തള്ളി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

kollam, online liquor sale, consumerfed, t p ramakrishnan കൊല്ലം, ഓണ്‍ലൈന്‍ മദ്യവില്‍‌പന, കണ്‍സ്യൂമര്‍ഫെഡ്, ടി.പി രാമകൃഷ്ണന്
കൊല്ലം| സജിത്ത്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (16:49 IST)
ഓണ്‍ലൈന്‍ മദ്യകച്ചവടം നടത്താനുളള കണ്‍സ്യൂമര്‍ഫെഡ് തീരുമാനം തള്ളി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കണ്‍സ്യൂമര്‍ ഫെഡ് ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യം തല്‍ക്കാലം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് സര്‍ക്കറിന്റെ അവസാന തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഓണക്കാലം മുതല്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ പുതിയ ചെയര്‍മാന്‍ മെഹബൂബ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട അന്‍പതിലേറെ ഇനം മദ്യങ്ങളാണ് ഓണ്‍ലൈനായി വിതരണത്തിന് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :