ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ എട്ട് മുതല്‍

തിരുവനന്തപുരം| Last Updated: വെള്ളി, 22 മെയ് 2015 (14:28 IST)
ഹയര്‍ സെക്കന്‍ഡറി സേ, ഇം‍പ്രൂവ്‍മെന്‍റ് പരീക്ഷകള്‍ ജൂണ്‍ എട്ടു മുതല്‍ 12 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ച കഴിഞ്ഞ് രണ്ടു മുതലുമാണു പരീക്ഷ ആരംഭിക്കുന്നത്. 2015 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.


സ്കീം ഒന്ന്, സ്കീം രണ്ട് കം‍പാര്‍ട്ട്‍മെന്‍റല്‍ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തില്‍ മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ഉള്ളവര്‍ ഒന്നില്‍ കൊടുതല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ കഴിയില്ല.

2015 മാര്‍ച്ചില്‍ ആദ്യമായി പരീക്ഷ എഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്കോര്‍ മെച്ചപ്പെടുത്താനായി ഇം‍പ്രൂവ്‍മെന്‍റ് പരീക്ഷയ്ക്കും അപേക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :