ഡ്യൂട്ടിക്കിടെ നായാട്ടിനുപോയ പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (21:19 IST)

ഗൂഡല്ലൂർ:
ഡ്യൂട്ടിക്കിടെ നായാട്ടിനുപോയ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തമിഴ്‌നാട് പൊലീസിലെ കോൺസ്റ്റബിൾ സിജു എന്ന 40 കാരനാണ് സസ്‌പെൻഷൻ ലഭിച്ചത്.

നീലഗിരി - വയനാട് അതിർത്തിയിലുള്ള എരുമാട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സിജു കൂട്ടുകാർക്കൊപ്പമാണ് തോക്കുമായി മുത്തങ്ങയിലെ സംരക്ഷിത വനത്തിൽ വേട്ടയ്ക്ക് പോയത്. നീലഗിരി എസ്.പി.ആശിഷ് റാവത്താണ് സിജുവിനെ സസ്‌പെൻഡ് ചെയ്തത്.

തലയിൽ ഹെഡ് ലൈറ്റ്, കൈയിൽ നാടൻ തോക്ക് എന്നിവയുമായി വനത്തിലൂടെ സിജു പോവുന്നത് വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് സിജുവാണ് ക്യാമറയിൽ പതിഞ്ഞ ആൾ എന്ന് വ്യക്തമായി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന ദിവസം സിജു എരുമാട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതാണ് സസ്പെൻഷന് പ്രധാന കാരണമായത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :