ധാരണയായി; ഇപി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്

ധാരണയായി; ഇപി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്

  EP Jayarajan , ministry , LDF , CPM , സി പി എം , ഇപി ജയരാജൻ , എല്‍ഡിഎഫ് , കോടിയേരി ബാലകൃഷ്‌ണന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (15:13 IST)
ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച വീണ്ടും മന്ത്രി സഭയിലേക്ക്. ഇപിയുടെ മന്ത്രിസഭാ പുനപ്രവേശം സംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ ധാരണയായി.


വെള്ളിയാഴ്ച സിപിഎം സെക്രെട്ടറിയേറ്റും സംസ്ഥാന സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച്ച നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഎം വിഷയത്തില്‍ ചർച്ച നടത്തുമെന്നാണ് സൂചന.

ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക് വരുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും മണിക്കൂറുകളില്‍ പുറത്തു വരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയേക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :