പട്ടി വരുമ്പോള്‍ പ്രാര്‍ത്ഥിച്ചു നിന്നാല്‍ തലയുംകൊണ്ട് പോകുന്ന കാലം: ഇപി ജയരാജന്‍

തലയും കൊണ്ട് പോകുന്ന പട്ടികളുടെ കാലമെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം| PRIYANKA| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (13:48 IST)
പട്ടി വരുമ്പോള്‍ പ്രാര്‍ത്ഥിച്ചു നിന്നാല്‍ അത് തലയുംകൊണ്ട് പോകുമെന്ന് മന്ത്രി ഇപി ജയരാജന്‍. ഭ്രാന്തന്‍ പട്ടിയെ കൊല്ലാന്‍ പാടില്ലെന്ന നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ഓഫ് റസിഡന്‍സ് അസോസിയേഷന്റെ അര്‍ധ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാട്ടില്‍ ഇപ്പോള്‍ കുട്ടികള്‍ പേടിച്ചാണ് നടക്കുന്നത്. പശുവിനെ കൊല്ലാന്‍ പാടില്ല, ഭ്രാന്തിളകിയ പട്ടിയെ കൊല്ലാന്‍ പാടില്ല. മനുഷ്യനെ കൊല്ലാം. അതാണു നിലവിലെ സ്ഥിതി. നിയമം മനുഷ്യര്‍ക്കു വേണ്ടിയാണ്. നഗ്ന സന്യാസിമാര്‍ ഈ കാലഘട്ടത്തിന്റെ പ്രതിനിധികളല്ലെന്നും അദ്ദേഹം പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :