ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു.

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (20:49 IST)
ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി അല്‍ഫോന്‍സാ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു. ക്ലാസില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍തന്നെ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൈബര്‍ സെക്യൂരിറ്റി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അല്‍ഫോണ്‍സ. പുളിക്കല്‍ നെല്ലിക്കാരാമയില്‍ ചാക്കോച്ചന്റെ മകളാണ് അല്‍ഫോണ്‍സ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :