മാമൂക്കോയയുടെ ആരോപണം അധികൃതരെയും പൊലീസിനെയും വെട്ടിലാക്കിയോ ?

തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോർപ്പറേഷൻ അപമാനിച്ചതായി മാമുക്കോയ

  Mammukkoya , Encroachment , Concrete pathway , house dug up മാമൂക്കോയ , കോഴിക്കോട് കോർപ്പറേഷൻ, പൊലീസ് , കൈയേറ്റം
കോഴിക്കോട്| jibin| Last Updated: വെള്ളി, 28 ഒക്‌ടോബര്‍ 2016 (13:43 IST)
കൈയേറ്റക്കാരനായി ചിത്രീകരിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടൻ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാനെന്ന് പേരിലെത്തിയ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.

റോഡ് വികസനത്തിനായി പൊതുസ്‌ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോൺക്രീറ്റ് ഇട്ടഭാഗം കോർപ്പറേഷൻ അധികൃതർ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോട് പൊലീസ്
ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയതെന്നാണ് ആരോപണം.

സ്ഥലം അനധികൃതമായി കൈയേറ്റം നടത്തിയ ശേഷം വഴിയുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോഴിക്കോട് നഗരസഭ അധികൃതര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് അധികൃതരെത്തി വഴി പൊളിച്ചുനീക്കിയത്.

വീട്ടിലേക്കുള്ള വഴി കൈയേറ്റമല്ലെന്നും മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചുനീക്കിയതെന്നും മാമുക്കോയ വ്യാഴാഴ്‌ച
പ്രതികരിച്ചിരുന്നു. അനധികൃതമായി കൈയേറിയതാണെങ്കില്‍ താന്‍ തന്നെ പൊളിക്കാന്‍ തയാറായിരുന്നു. വഴി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വീട്ടു മുറ്റത്തേക്ക് വാഹനം കയറ്റാന്‍ സാധിക്കാതായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :