കാറ്റാടിയന്ത്രത്തില്‍ നിന്ന് കറണ്ട് : തട്ടിപ്പിന്‌ ഒരാള്‍ പിടിയില്‍

കൊച്ചി| Last Modified വ്യാഴം, 29 മെയ് 2014 (15:05 IST)
കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി കാറ്റാടി യന്ത്രം സ്ഥാപിച്ച് കറണ്ട് ഉത്പാദിപ്പിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃപ്പൂണിത്തുറ ചൂരക്കാട്ടു വെട്ടിവേലി ലെയിനില്‍ നന്ദാവനത്തില്‍ സനല്‍കുമാര്‍(57) ആണ് പിടിയിലായത്. വരാപ്പുഴ തേവരക്കാട്ട് അന്തിക്കാട്ടു വീട്ടില്‍ ബെന്നി ജോര്‍ജ് എന്നയാളില്‍ നിന്നും ഇയാള്‍ 76 ലക്ഷം രൂപ പലപ്പോഴായി പറ്റിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

നിംസ് എനര്‍ജി ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കൊപ്പം ഇയാളുടെ മകന്‍ പ്രതീഷ് സനല്‍ കുമാര്‍ (25) കേസില്‍ പ്രതിയാണ്‌. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ സനല്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :