കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക് റജിസ്ട്രേഷന്‍ നഷ്ടമാകും

തിരുവനന്തപുരം| VISHNU N L| Last Updated: ബുധന്‍, 25 മാര്‍ച്ച് 2015 (09:32 IST)
തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതോടെ കേരളത്തില്‍ നിന്ന് 24 പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ നഷ്ടമാകുമെന്ന് ഉറപ്പായി. റജിസ്ട്രേഷനുള്ളതും എന്നാല്‍ അംഗീകാരമില്ലാത്തതുമായ പാര്‍ട്ടികളാണ് ഇവ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാത്ത ഈ പാര്‍ട്ടികള്‍ക്ക് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിക്കും.

രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അധികം താമസിയാതെ ഇവരെ കമ്മീഷന്‍ എന്നെന്നേക്കുമായി ഒഴിവാക്കും. നിശബ്ദ ഭൂരിപക്ഷം, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന റജിസ്ട്രേഷനുള്ള അംഗീകാരമില്ലാത്ത പര്‍ട്ടികളില്‍ ചിലത്. അതേസമയം ദേശീയ, സംസ്ഥാന അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക് ഈ തീരുമാനം പ്രശ്നമാകില്ല.

രാജ്യത്തൊട്ടാകെ 1800 പാര്‍ട്ടികള്‍ ഇതേ തരത്തില്‍ ഉള്ളവയാണെന്ന് കണക്കുകള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഇളവുകള്‍ ക്ലഭിക്കുമെന്നതിനാല്‍ പലരും അനധികൃത സ്വത്ത് നികുതി വകുപ്പിന്റെ കണ്ണു വെട്ടിക്കാന്‍ പാര്‍ട്ടിയുടേതാക്കി മാറ്റുന്നതായി സംശയം ബലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പുകളിലെ മാലിന്യം നീക്കാന്‍ തീരുമാനിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :