തെരഞ്ഞെടുപ്പ്: 400 ഓളം ബൂത്തുകള്‍ പ്രശ്നബാധിതം

തിരുവനന്തപുരം| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:16 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരിയിലെ 400 ഓളം ബൂത്തുകള്‍ പ്രശ്നബാധിതം എന്ന് കണക്കാക്കി. സിറ്റിയില്‍ 100 ഓളവും ഗ്രാമപ്രദേശങ്ങളില്‍ 300 ഓളവുമാണ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിരിക്കുന്നത്.


ഈ ബൂത്തുകളിലെ പഴുതടച്ച സുരക്ഷയ്ക്കായി മാത്രം 4000 പൊലീസുകാരെ വിന്യസിക്കാനാണു പൊലീസ് നീക്കം. ഇതിനായി പുറത്തു നിന്ന് 2000 പൊലീസുകാര്‍ ആവശ്യമായി വരും എന്നും കണക്കാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് പൊലീസ് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ തന്നെ സമര്‍പ്പിക്കും.

തെരഞ്ഞെടുപ്പ് സംബന്ധമായ സുരക്ഷയ്ക്ക് സംസ്ഥാനം തമിഴ്നാട്, കര്‍ണ്ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് 30 കമ്പനി സായുധ സേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരിയില്‍ 79 കെട്ടിടങ്ങളിലായി ആയിരത്തോളം ബൂത്തുകളാണ് ഇത്തവണയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :