പെൺകുട്ടിയെ പ്രതി മുൻപും പീഡിപ്പിച്ചിരുന്നു, മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തത് അമ്മ; ഇരുവരും തമ്മിൽ മോശമായ ബന്ധം

താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ച് ഇയാൾ പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചു

അപർണ| Last Modified തിങ്കള്‍, 14 മെയ് 2018 (10:32 IST)
മലപ്പുറത്തെ എടപ്പാളിലെ സിനിമാ തിയറ്ററിൽ വെച്ച് പത്തുവയസ്സുകാരി പീഡനത്തിനരായ സംഭവത്തിൽ പെൺകുട്ടിയെ പ്രതി ഇത്തരത്തിൽ നേരത്തേയും ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. അവർ താസമിച്ചിരുന്ന ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു മുൻപ് പലതവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടേയും സമ്മതത്തോടേയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരേയും പൊലീസ് കേസ് രജ്സിറ്റർ ചെയ്തു. മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തതിനാണ് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരെ പീഡനം തടയുന്ന പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ പ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി നേരത്തേയും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് മാതാവ് മൊഴി നൽകി.

പെൺകുട്ടിയുടെ ഭാവിയെ കരുതിയാണ് വിവരം പുറത്തറിയിക്കാതെ ഇരുന്നതെന്ന ന്യായമാണ് ഇവർ പറയുന്നത്.
അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടിയെ മഞ്ചേരിയിലെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റി.

അതിനിടെ പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമർശനമാണുയരുന്നത്. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :