എടപ്പാൾ തിയേറ്ററിനുള്ളിലെ പീഡനം; മറച്ചുപിടിക്കാൻ പൊലീസിനെങ്ങനെ ധൈര്യമുണ്ടായി? വീഴ്ച പറ്റിയെന്ന് മന്ത്രി ശൈലജ

കേസെടുക്കാതിരുന്ന പൊലീസിനെതിരെ കേസെടുത്തേക്കും

അപർണ| Last Modified ഞായര്‍, 13 മെയ് 2018 (16:14 IST)
എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് മന്ത്രി കെകെ ശൈലജ. പരാതി ലഭിച്ച ഉടന്‍ പോലീസിന് കേസെടുക്കാമായിരുന്നു. കുട്ടിയുടെ അമ്മയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 26ന് പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ചൈല്‍ഡ്ലൈന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ, പൊലീസ് പ്രതിയുടെ പക്ഷമായിരുന്നു. ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയും പൊലീസിനെതിരെ രംഗത്തെത്തിയത്.

പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണെന്ന് സ്പീക്കർ പറഞ്ഞു. അതേസമയം പരാതി ലഭിച്ചിട്ടും കേസ് എടുക്കാന്‍ മടി കാണിച്ച പൊലീസിനെ സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റു ചെയ്തു. മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. പോക്‌സോ നിയമം കൂടി ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :