കുറിഞ്ഞി ഉദ്യാനത്തില്‍ കുടിയേറ്റ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി; അർഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തും

നീലക്കുറിഞ്ഞി: കുടിയേറ്റ കർഷകർക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

ഇടുക്കി| സജിത്ത്| Last Updated: തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:36 IST)
കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുടിയേറ്റ കർഷകർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ നയം. അതോടൊപ്പം ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമാനുസൃതമായ രേഖകളുള്ള ആരേയും കുടിയൊഴിപ്പിക്കില്ല. അർഹരായവരെ കണ്ടെത്തുന്നതിനു കൂടിയാണ് ഈ പരിശോധന. പരിശോധനയോട് നാട്ടുകാർ സഹകരിക്കണമെന്നും മൂന്നാറിലെ നീലക്കുറഞ്ഞി ഉദ്യാനത്തിൽ പരിശോധനയ്ക്ക് എത്തിയ വേളയില്‍ മന്ത്രി ചന്ദ്രശേഖരൻ അഭ്യർത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :