പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിന്റെ നില അതീവഗുരുതരം

ന്യൂഡല്‍ഹി, ചൊവ്വ, 31 ജനുവരി 2017 (14:19 IST)

Widgets Magazine

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയാധ്യക്ഷനുമായ ഇ അഹമ്മദിന്റെ ആരോഗ്യനില അതീവഗുരുതരം. ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ ആയിരുന്നു സംഭവം.
 
കുഴഞ്ഞുവീണ ഉടന്‍ തന്നെ അദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അദ്ദേഹം അബോധാവസ്ഥയില്‍ തന്നെ ആയിരുന്നു.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുമ്പോള്‍ ആയിരുന്നു അഹമ്മദ് കുഴഞ്ഞുവീണത്.
 
കുഴഞ്ഞുവീണ ഉടന്‍ തന്നെ പാര്‍ലമെന്റിന്റെ ഡോക്‌ടര്‍ എത്തി പരിശോധിച്ചു. തുടര്‍ന്ന് സ്ട്രെക്‌ചറില്‍ ലോക്സഭ ഹാളിന് പുറത്തേക്ക് കൊണ്ടു പോകുകയും പിന്നീട് പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''മാഡം ലക്ഷ്മി നായർ, നിങ്ങളുടെ രുചിക്കൂട്ടുകള്‍ പുളിച്ച് പോയിരിക്കുന്നു, പാചകം നിര്‍ത്തു”'; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ

ലോ അക്കാദമി പ്രിൻസി‌പ്പൽ ലക്ഷ്മി നായർ കൂ‌ടുതൽ കുരുക്കിലേക്ക്. ലക്ഷ്മി നായർ പ്രിൻസിപ്പൽ ...

news

കല്ലുകൊണ്ട് യുവതിയെ ഇടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

വിവാഹിതയായ യുവതിയെ ഡല്‍ഹിയില്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ഡല്‍ഹി മംഗോല്‍പൂരിയിലെ ...

news

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. ലക്ഷ്മി നായർ രാജി ...

news

മുസ്ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു

മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് കുഴഞ്ഞുവീണു. ഇന്ന് ...

Widgets Magazine