ജീവപര്യന്തമോ 10 വർഷം തടവോ ലഭിക്കാവുന്ന കുറ്റം; ശ്രീറാം വന്നത് മദ്യസൽക്കാരത്തിന് ശേഷമെന്ന് യുവതിയുടെ മൊഴി

Last Modified ശനി, 3 ഓഗസ്റ്റ് 2019 (16:20 IST)
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം മദ്യപിച്ചാണ് വാഹനം ഒടിച്ചത് എന്ന് കൂടെയുണ്ടായിരുന്ന യുവതിയുടെ മൊഴി. ജോലിയിൽ തിരികെ കയറിയതിന്റെ മദ്യസൽക്കാരം കഴിഞ്ഞാണ് ശ്രീറാം വന്നത് എന്നും. വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നും അപകടം ഉണ്ടാക്കിയ കാറുടമ കൂടിയായ വഫ ഫിറോസ് മൊഴിയിൽ പറയുന്നു.

കവടിയർ മുതൽ വാഹനം ഓടിച്ചത് ശ്രീറാമാണ് എന്നാണ് യുവതി മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഗുരുതരമായ വീഴ്ചയാണ് ശ്രീറാം വെങ്കട്ട്‌രാമനിൽനിന്നും ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമായി. മനപ്പുർവമല്ലാത്ത നരഹത്യയാണ് നിലവിൽ ശ്രീറാം വെങ്കട്ട്‌രാമനും, കാറുടമയായ വഫ ഫിറോസിനുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയേക്കും.

ഐപിസി 304ആം വകുപ്പാകും ശ്രീറാമിനെതിരെ ചുമത്തുക. ജീവപര്യന്തമോ 10 വർഷം തടവോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഉടൻ തന്നെ ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ. ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നും ശ്രീറാം മദ്യപിച്ചിരുന്നതായും നേരത്തെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :