ലഹരി ഗുളിക വില്‍പ്പന: മെഡിക്കല്‍ ഷോപ്പുടമ പിടിയില്‍

തിരുവനന്തപുരം| Last Modified ശനി, 6 ഫെബ്രുവരി 2016 (12:04 IST)
വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വില്‍പ്പന നടത്തിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര ഇലിപോട് ശ്രീബാബ മെഡിക്കല്‍ സ്റ്റോര്‍ ഉടമ നാരായണ പിള്ള (58) യാണ് അറസ്റ്റിലായത്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൈട്രോസണ്‍, നൈട്രോവിറ്റ് എന്നീ മരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഷാഡോ പൊലീസും നര്‍ക്കോട്ടിക്സ് സെല്ലും നടത്തിയ അന്വേഷണത്തിലാണു ഇയാളെ അറസ്റ്റ് ചെയ്തത്.

മാനസിക രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഉറങ്ങുന്നതിനും വേദന സംഹാരിയായും ഈ ഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇത് ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനു ലഭിച്ച പരാതികളാണു അന്വേഷണത്തിനു വഴിതെളിച്ചത്.

30 രൂപ വിലയുള്ള ഗുളികകള്‍ 300 രൂപയ്ക്കായിരുന്നു വിറ്റു കാശാക്കിയിരുന്നത്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :