‘നോട്ടുനിരോധനം നാറാണത്തു ഭ്രാന്തന്റെ മിന്നലാക്രമണം’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ധനമന്ത്രി

‘മോദിണോമിക്’സിനെ കടന്നാക്രമിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (12:35 IST)
നോട്ടു നിരോധനം ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും കടന്നാക്രമിച്ചും ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ സമ്പദ്ഘടന തകര്‍ന്നുവെന്നും കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും എന്നാല്‍ സാധാരണ ജനങ്ങള്‍ക്കാണ് ക്ലേശങ്ങള്‍ നേരിടേണ്ടി വന്നതെന്നു തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

ദേശാഭിമാനിയില്‍ എഴുതിയ നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം എന്ന ലേഖനത്തിലാണ് നോട്ടു നിരോധനത്തെ തോമസ് ഐസക്ക് വിമര്‍ശിക്കുന്നത്. നോട്ടുനിരോധനം മൂലം പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ഇല്ലാതെയായി, ചെറുകിട വ്യാപാരങ്ങളും വ്യവസായങ്ങളും തകര്‍ന്നു, കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റാതായി. എന്നാല്‍, ധനികരെ ഇതൊന്നും ബാധിച്ചുമില്ലെന്നും തോമസ് ഐസക്ക് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :