വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം; നൂറിലേറെ മരണം നിരവധി പേര്‍ക്ക് പരിക്ക്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

തിങ്കള്‍, 13 നവം‌ബര്‍ 2017 (08:29 IST)

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ ശക്തമായ ഭൂചലനം. ഇറാന്‍ - ഇറാഖ്  അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 100 ലേറെ പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.6 തീവ്രത 3 മിനുറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഒമ്പതരയോടെയാണ് ഭൂചലനം ഉണ്ടായത്. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഷാര്‍ജയിലും അബുദാബിയിലും ദുബായിലും കമ്പനം അനുഭവപ്പെട്ടു. കുവൈത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.  
 
ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ 61 പേരും. ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുകള്‍വിട്ട് കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. ഇറാനിലെ എട്ടോളം ഗ്രാമങ്ങലില്‍ ഭൂചലനം നാശനഷ്ടം വിതച്ചു. കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്ന് വീഴുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഇത് കമ്മ്യൂണിസ്റ്റിനു ചേര്‍ന്നതല്ല’ ; പി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജനെതിരെ സി പി എം സംസ്ഥാന ...

news

ഇടുക്കിയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തി

ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. ...

news

മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടും, പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കില്ല: രാഹുല്‍

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടുമെങ്കിലും ...

news

സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളില്‍ എത്താതായേക്കും; പുതിയ നീക്കവുമായി ഫിലിം ചേംബർ - നാളെ അമ്മയുമായി കൂടിക്കാഴ്‌ച

ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബർ ...

Widgets Magazine