സര്‍ക്കാരിനു മുന്നില്‍ മുട്ടിടിച്ച് ഡോക്ടര്‍മാര്‍; സമരം പിന്‍വലിച്ചു, സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പ് എഴുതി നല്‍കണമെന്ന് മന്ത്രി

ചൊവ്വ, 17 ഏപ്രില്‍ 2018 (07:45 IST)

സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചതോടെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) വിട്ടു വീഴ്‌ചയ്‌ക്ക് ഒരുങ്ങി. സര്‍ക്കാരിന്റെ ഇടപെടലോടെ ഡോക്ടര്‍മാര്‍ സമരം പിന്‍‌വലിച്ചു. 
 
ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. മൂന്നു ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടുവരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. തീരുമാനം വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 
സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി. സര്‍ക്കാര്‍ തുടങ്ങിയ ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ സായാഹ്‌ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വലിയ വഴിത്തിരിവ്. കേസില്‍ വിധിപറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി ...

news

ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകൾ, സഹായിക്കുന്നത് സി പി എമ്മെന്നും കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകളെന്ന് ബി ...

news

കത്തുവയില്‍ കത്തുന്നത് കേരളം? ഹര്‍ത്താല്‍ കലാപമായി- മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ ...

news

നവമാധ്യമങ്ങളുടെ ഹര്‍ത്താല്‍; സംഘടനകള്‍ ഇല്ലാത്ത ഹര്‍ത്താല്‍ അംഗീകരിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

സോഷ്യല്‍ മീഡിയകള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി ...

Widgets Magazine