സര്‍ക്കാരിന് മുന്നില്‍ മുട്ടിടിച്ച് ഡോക്ടർമാർ; സമരം അവസാനിപ്പിക്കുന്നു - ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച ആരംഭിച്ചു

തിരുവനന്തപുരം, തിങ്കള്‍, 16 ഏപ്രില്‍ 2018 (15:28 IST)

doctors strike , strike , KGMO , പ്രൈവറ്റ് സെക്രട്ടറി , എഫ്എച്ച്സി , ഒപി , ഡോക്ടർമാർ , സമരം

സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചതോടെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) വിട്ടു വീഴ്‌ചയ്‌ക്ക് ഒരുങ്ങുന്നു.

പ്രശ്‌ന പരിഹാരത്തിനായി ഒരു വിഭാഗം ഡോക്‍ടര്‍മാര്‍ ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച ആരംഭിച്ചു.

മൂന്നു ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടുവരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. തീരുമാനം വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സമരം അവസാനിപ്പിക്കാന്‍ ഡോക്‍ടര്‍മാര്‍ തന്നെ മുന്നിട്ടിറങ്ങിയതിനാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് തീരുമാനം രേഖാമൂലം എഴുതി നല്‍കിയേക്കും. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൈറലായി തീവണ്ടിയിലെ ഗാനം

മായനദിയ്ക്ക് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി എന്ന ചിത്രത്തിലെ ഗാനം ...

news

ഇന്ത്യയിലെ മുസ്‌ലീങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ല: മോഹൻ ഭാഗവത്

ഇന്ത്യയിലെ മുസ്‌ലിങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ...

news

ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ്; യുവാക്കളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ജോയ്‌ മാത്യു

രാജ്യത്തെ ഞെട്ടിച്ച കത്തുവ, ഉന്നാവോ പീഡനക്കേസുകളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ...

news

‘ഇത് തെമ്മാടിത്തരം; അവര്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു’; വ്യാജ ഹര്‍ത്താലിനെതിരെ പാര്‍വതി

കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ...

Widgets Magazine