മലപ്പുറത്തെ ജില്ലാ കായികമേളയില്‍ ലാത്തി ചാര്‍ജ്

 ജില്ലാ സ്കൂള്‍ കായികമേള , പൊലീസ് ലാത്തി ചാര്‍ജ് , പൊലീസ് , എംഎസ്പി
മലപ്പുറം| jibin| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (14:33 IST)
ജില്ലാ സ്കൂള്‍ കായികമേള നടക്കുന്ന എംഎസ്പി മൈതാനത്ത് വിദ്യാര്‍ഥികളും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകാന്‍ പൊലീസ് ശ്രമിച്ചതാണ് കനത്ത ഏറ്റുമുട്ടലിന് വഴിവെച്ചത്. പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കായിക മേള ബഹിഷ്ക്കരിക്കാന്‍ അധ്യാപകര്‍ തീരുമാനിക്കുകയും ചെയ്തു.

തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കേണ്ട മല്‍സരങ്ങള്‍ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി മുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് മത്സരങ്ങള്‍ പൊലീസ് സംരക്ഷണത്തില്‍ എംഎസ്പി മൈതാനത്ത് നടത്താന്‍ തീരുമാനമായത്. തുടര്‍ന്ന് ഇന്ന് എംഎസ്പി മൈതാനത്ത് നടക്കേണ്ട
കായികമേള വിദ്യാര്‍ഥികള്‍ മുടക്കുകയായിരുന്നു.

മൈതാനത്തെ ട്രാക്കില്‍ കുത്തിയിരുന്ന് സമരം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് തടഞ്ഞ മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും നേരെ പൊലീസ് മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ വിദ്യാര്‍ഥികള്‍ പൊലീസ് വാഹനത്തിന്റെ അടിയില്‍ കിടന്നു പ്രതിഷേധിക്കുകയും ചെയ്തു. ഭാഷാധ്യാപകരെ കായികാധ്യാപരായി നിയമിക്കുന്നതിനെതിരെയാണ് കായികവിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :